സെവൻസിൽ ഇന്ന്!

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, പാണ്ടിക്കാട്, വളാഞ്ചേരി എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്ന് രണ്ടാം പാദ സെമി പോരാട്ടമാണ് നടക്കുന്നത്. അവിടെ സെവൻസിലെ കരുത്തരായ കെ ആർ എസ് കോഴിക്കോടും ഉഷാ തൃശ്ശൂരും ആണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.

ഫിക്സ്ചറുകൾ;

സുൽത്താൻബത്തേരി;
എ വൈ സി ഉച്ചാരക്കടവ് vs കെ എഫ് സി കാളികാവ്

കൊണ്ടോട്ടി;
കെ ആർ എസ് കോഴിക്കോട് vs ഉഷാ തൃശ്ശൂർ

വളാഞ്ചേരി;
ഫിഫാ മഞ്ചേരി vs ജയ തൃശ്ശൂർ

പാണ്ടിക്കാട്;
ബെയ്സ് പെരുമ്പാവൂർ vs റോയൽ ട്രാവൽസ്