അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ, പുതിയ സീസണ് നാളെ തുടക്കം

Newsroom

അഖിലേന്ത്യാ സെവൻസ് പുതിയ സീസണ് നാളെ തുടക്കം. കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലൂടെ ആണ് സെവൻസിന്റെ പുതിയ സീസൺ തുടക്കമാകുന്നത്. നാളെ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ റിയൽ എഫ് സി തെന്നല എഫ് സി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടുന്നു. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഭാഗമാകും.

സെവൻസ് 23 03 01 23 14 29 461

വരും ദിവസങ്ങളിൽ മറ്റു ടൂർണമെന്റുകൾക്കും തുടക്കമാകും. അവസാന അവസാന വർഷങ്ങളേക്കാൾ ടൂർണമെന്റുകൾ ഈ സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെർപ്പുളശ്ശേരി അഖിലേന്താ സെവൻസും ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസും അടുത്ത ആഴ്ചകളിൽ തുടങ്ങുന്നുണ്ട്‌.

കഴിഞ്ഞ സീസണിൽ 10 കിരീടങ്ങളുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു ഏറ്റവും മികച്ചു നിന്നത്. സൂപ്പർ സ്റ്റുഡിയോ, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടക്കൽ, കെ എം ജി മാവൂർ, ലിൻഷ മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ സീസണിൽ സെവൻസ് പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇറങ്ങും.