ഏകപക്ഷീയ ജയത്തോടെ എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കൽ തുടങ്ങി

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എടപ്പയിൽ ഫ്ലോറിംഗ്സ് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് വിജയം. അവസാന സീസണിലെ പോലെ ഈ സീസണിലും ഗോളടിച്ചു കൂട്ടും എന്ന സൂചന നൽകി കൊണ്ടാണ് ഇന്ന് സബാൻ ജയം സ്വന്തമാക്കിയത്. എടത്തനാട്ടുകരയിലെ മൂന്നാം രാത്രിയിലെ മത്സരത്തിൽ ശക്തരായ ഉഷാ എഫ് സി തൃശൂരിനെയാണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം

ഇരട്ട ഗോളുകളുമായി അബൂബക്കർ ആണ് ഇന്ന് സബാസ്ത കോട്ടക്കലിന്റെ താരമായത്. നജീബ് മൂന്നാം ഗോളും നേടി. ഉഷാ എഫ് സി മികച്ച ആക്രമണം നടത്തി എങ്കിലും ഒന്നും ഫലം കണ്ടില്ല.
നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

Advertisement