പെരുവള്ളൂരിൽ സബാനെ വീഴ്ത്തി റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

- Advertisement -

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ. ഇന്ന് നടന്ന ഗംഭീര സെമി പോരാട്ടത്തിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. ടോസിന്റെ ഭാഗ്യത്തിലായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ജയം. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ ആയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. തുടർന്നാണ് ടോസിൽ കളി എത്തിയത്.

റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ നാലാം ഫൈനലാണിത്. ഇതിനു മുമ്പ് നടന്ന മൂന്നു ഫൈനലുകളും നിരാശ മാത്രമായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സമ്പാദ്യം.

Advertisement