സബാനെ ഭാഗ്യം തുണച്ചു, മെഡിഗാഡിനെതിരെ വിജയം

- Advertisement -

തുടർച്ചയായ അഞ്ചു വിജയങ്ങൾക്ക് ശേഷം മെഡിഗാഡ് അരീക്കോടിന് ഒരു തോൽവി.
ഇന്നലെ മുടിക്കൽ സെവൻസിൽ സബാൻ കോട്ടല്ലൽ ആണ് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തിയത്. ടോസിന്റെ ഭാഗ്യത്തിൽ മാത്രമായിരുന്നു സബാന്റെ ഇന്നലത്തെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ട് നടത്തി എങ്കിലും വിജയികളെ കണ്ടെത്താൻ ആയില്ല. തുടർന്നാണ് ടോസ് ചെയ്തത്. ഇത് സീസണിൽ രണ്ടാം തവണയാണ് സബാൻ മെഡിഗാഡിനെ തോൽപ്പിക്കുന്നത്.

ഇന്ന് മുടിക്കൽ സെവൻസിന്റെ സെമിയിൽ അഭിലാഷ് കുപ്പൂത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

Advertisement