വളാഞ്ചേരിയിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം

Newsroom

കഴിഞ്ഞ ദിവസം നേരിട്ട അപ്രതീക്ഷിത തോൽവിയിൽ നിന്ന് റോയൽ ട്രാവൽസ് കോഴിക്കോട് കരകയറി. ഇന്ന് വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് റോയൽ ട്രാവൽസ് തകർത്തത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. സീസണിൽ അത്ര നല്ല ഫോമിൽ എത്താൻ കൊണ്ടോട്ടിക്ക് ഇതുവരെ ആയിട്ടില്ല. നാളെ വളാഞ്ചേരിയിൽ മത്സരമില്ല.