എടക്കര അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. ഇന്ന് സോക്കർ ഷൊർണ്ണൂരിനെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഫിഫാ മഞ്ചേരിയെ അട്ടിമറിച്ച് എത്തിയ സോക്കർ ഷൊർല്ല് അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഒന്നും നടന്നില്ല. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇന്ന് നേടിയത്. നാളെ എടക്കര സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.