ആഷിഖ് ഉസ്മാന്റെ ബാക്ക് ഫ്ലിക്കും അഡെബയോറിന്റെ കബളിപ്പിച്ച ഫ്രീകിക്കും, റോയൽ ട്രാവൽസിന് വിജയം

Newsroom

Picsart 23 02 02 22 30 46 327

അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും അഭിലാഷ് കുപ്പൂത്തും തമ്മിൽ ഇന്ന് ആവേശകരമായ മത്സരമാണ് നടന്നത്. റോയൽ ട്രാവൽസ് കോഴിക്കോട് ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളുമായി ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ തന്നെ റാഷിദിന്റെ ക്രോസിൽ നിന്ന് ഉസ്മാൻ ആഷിഖ് മികച്ചൊരു ബാക്ക് ഫ്ലിക്കിലൂടെ ഓപ്പണിംഗ് ഗോൾ നേടി. ഈ ഗോളിൽ റോയൽ ട്രാവൽസ് ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.

റോയൽ ട്രാവൽസ് 23 02 02 22 30 38 671

രണ്ടാം പകുതിയിൽ 45-ാം മിനിറ്റിൽ അഡബയോറിന്റെ മികച്ച ഫ്രീകിക്കിൽ നിന്ന് റോയൽ ട്രാവൽസ് ലീഡ് ഇരട്ടിയാക്കി. അഭിലാഷ് കുപ്പൂത്തിന്റെ ഗോൾ കീപ്പർ ആസ്ഗിഖ് ഉസ്മാൻ ആകും ഫ്രീകിക്ക് എടുക്കുക എന്ന് കരുതി ഗ്ലോവ് ശരിയാക്കുന്നതിന് ഇടയിൽ അഡെബയോർ കിക്ക് എടുക്കുകയും ഗോൾ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. 2-0.

2 ഗോളിന് പിറകിൽ ആയിട്ടും അഭിലാഷ് പൊരുതി. അഭിലാഷ് കുപ്പൂത്ത് 56-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി, സ്‌കോർ 2-1 ആക്കി. കളിയുടെ ശേഷിക്കുന്ന മിനിറ്റുകളിൽ അഭിലാഷ് കുപ്പൂത്തിന് സമനില ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം 2-1ന് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു.