സബാൻ കോട്ടക്കലിനെ പെനാൾട്ടിയിൽ വീഴ്ത്തി റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

- Advertisement -

മുടിക്കൽ സെവൻസിന്റെ ഫൈനലിലേക്ക് റോയൽ ട്രാവൽസ് കോഴിക്കോട് സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം സെമിയിൽ ശക്തരായ സബാൻ കോട്ടക്കലിനെ വീഴ്ത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്ന് വിജയികളെ തീരുമാനിക്കാൻ ആയത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ‌. ഷൂട്ടൗട്ടിൽ 5-4ന് ജയിച്ചാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്.

ഫൈനലിൽ നാളെ അഭിലാഷ് കുപ്പൂത്തിനെ ആകും റോയൽ ട്രാവൽസ് കോഴിക്കോട് നേരിടുക. സെമിയിൽ സൂപ്പർ സ്റ്റുഡിയോയെ തോൽപ്പിച്ച് ആണ് അഭിലാഷ് ഫൈനലിന് എത്തിയിരിക്കുന്നത്. അഭിലാഷിന് ഇത് സീസണിലെ ആദ്യ ഫൈനലാണിത്.

Advertisement