ജവഹർ മാവൂരിന് വീണ്ടും തോൽവി. ഇന്നലെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിന്റെ മത്സരത്തിലും ജവഹർ മാവൂർ തോറ്റ് പുറത്തു പോയി. റോയൽ ട്രാവൽസ് കോഴിക്കോട് ആണ് ഇന്നലെ ജവഹറിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജവഹർ മാവൂരിന്റെ തോൽവി. ഇന്ന് വെള്ളമുണ്ടയിൽ സൂപ്പർ സ്റ്റുഡിയോ ജിംഖാന തൃശ്ശൂരിനെ നേരിടും.