ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിനാൽ കളിക്കാൻ കൂട്ടാക്കാതെ ഇക്കാർഡി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ മിലാനിലെ പ്രശ്നങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം അർജന്റീനിയൻ താരം ഇക്കാർഡിയെ ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇന്റർ മിലാൻ മാറ്റിയിരുന്നു. ഇക്കാർഡിയെ മാറ്റി ഗോൾ കീപ്പർ ഹാൻഡനോവിചിനെ ക്യാപ്റ്റനായി ക്ലബ് നിയമിച്ചതിൽ രോഷാകുലനായ ഇക്കാർഡി ഇന്റർ മിലാനായി കളിക്കില്ല എന്ന് തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.

ഇന്ന് യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്ക് എതിരെ ആണ് ഇന്റർ കളിക്കേണ്ടത്. ഇന്റർ മിലാൻ ഇക്കാർഡിയെ സ്ക്വാഡിൽ ഇട്ടു എങ്കിലും കളിക്കാൻ താല്പര്യമില്ല എന്ന് ഇക്കാർശി അറിയിക്കുകയായിരുന്നു. ഇക്കാർഡിയുടെ കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങളായിരുന്നു ക്ലബ് ക്യാപ്റ്റൻസിൽ ഇക്കാർഡിയിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിൽ ക്ലബിനെ എത്തിച്ചത്.

ഇക്കാർഡിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് ക്ലബിന്റെ നല്ലതിനു വേണ്ടി മാത്രമാണ് എന്ന് പരിശീലകൻ സ്പാലെറ്റി പറഞ്ഞു‌. ഇക്കാർഡി ഇതിനെ മോശമായി എടുത്തത് ആണെന്നും അദ്ദേഹം പറഞ്ഞു.