റോയൽ ട്രാവൽസ് കോഴിക്കോടിനെ തറപറ്റിച്ച് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ

Newsroom

വളാഞ്ചേരി സെവൻസിലും റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം. ഇന്ന് നടന്ന ആവേശ മത്സരത്തിൽ അഞ്ചു ഗോളുകളാണ് പിറന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ വിജയിച്ചത്. അവസാനം വെള്ളമുണ്ട സെവൻസിൽ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു വിജയം.

നാളെ വളാഞ്ചേരി സെവൻസിൽ ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.