തുടർച്ചയായ നാലാം ജയം, രണ്ടാം സ്ഥാനത്തോട് അടുത്ത് റയൽ മാഡ്രിഡ്

- Advertisement -

ലാലിഗയിൽ റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം വിജയം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അലാവസിനെ ഏകപക്ഷീയമായി തന്നെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. റയൽ മാഡ്രിഡ് ഈ സീസണിൽ ആദ്യമായാണ് നാലു മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്.

ഇന്ന് കളിയുടെ ആദ്യ പകുതിയിൽ ബെൻസീമ ആണ് റയലിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ യുവതാരം വിനീഷ്യസ് ജൂനിയർ ലീഡ് ഇരട്ടിയാക്കി. മറിയാണോയിലൂടെ മൂന്നാം ഗോളും റയൽ മാഡ്രിഡ് കണ്ടെത്തി. ഇന്ന് തകർപ്പൻ പ്രകടനമാണ് ബ്രസീൽ താരം വിനീഷ്യസ് റയൽ മാഡ്രിഡിനായി കാഴ്ചവെച്ചത്.

ഈ ജയത്തോടെ റയൽ മാഡ്രിഡ് 42 പോയന്റിൽ എത്തി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 44 പോയന്റാണ് ഉള്ളത്.

Advertisement