ബാഴ്സലോണ പോയന്റ് നഷ്ടപ്പെടുത്തിയത് മുതലാക്കാൻ ആവാതെ അത്ലറ്റിക്കൊ മാഡ്രിഡ്

- Advertisement -

ബാഴ്സലോണ കഴിഞ്ഞ ദിവസം പോയന്റ് നഷ്ടപ്പെടുത്തിയത് മുതലാക്കാൻ ലാലിഗയിലെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനായില്ല‌. ഇന്ന് റയൽ ബെറ്റിസിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് പരാജപ്പെട്ടത് ബാഴ്സയ്ക്ക് രക്ഷയാവുകയും അത്ലറ്റിക്കോ മാഡ്രിഡിന്റെ കിരീട പോരാട്ടത്തിൽ വലിയ തിരിച്ചടിയാവുകയും ചെയ്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ പരാജയം.

ലാലിഗയിൽ അവസാന 18 മത്സരങ്ങളിൽ അപരാജിതരായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ്. ആ അപരാജിത കുതിപ്പ് കൂടെ ഇതോടെ അവസാനിച്ചു. കളിയുടെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ബെറ്റിസിന്റെ ഗോൾ. സെർജിയോ കനാലെസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. അത്ലറ്റിക്കോ പരാജയപ്പെട്ടതോടെ ബാഴ്സലോണക്ക് ലീഗ് തലപ്പത്ത് ആറു പോയന്റിന്റെ ലീഡായി.

Advertisement