സെവൻസ് സീസൺ കീഴടക്കാൻ റിയൽ എഫ് സി തെന്നല എത്തുന്നു, ഫ്രണ്ട്സ് മമ്പാടിന്റെ പുതിയ മുഖം

Img 20211210 125633

അഖിലേന്ത്യാ സെവൻസ് സീസൺ കീഴടക്കാൻ റിയൽ എഫ് സി തെന്നല എത്തുകയാണ്. സെവൻസിലെ പ്രമുഖ ക്ലബായ ഫ്രണ്ട്സ് മമ്പാട് ആണ് റിയൽ എഫ് സി തെന്നല എന്ന പേരിൽ വരുന്നത്. ഗംഭീര ലൈനപ്പുമായി സെവൻസ് സീസണിൽ കിരീടങ്ങൾ വാരാൻ ഉറച്ചാണ് റിയൽ എഫ് സി തെന്നല എത്തുന്നത്. സെവൻസ് രംഗത്തെ പ്രമുഖ മാനേജർ സെയ്യിദിനെ റിയൽ എഫ് സി തെന്നല സ്വന്തമാക്കിയിട്ടുണ്ട്. സെയ്യിദ് ആകും മമ്പാടിനെ നയിക്കുക. മുമ്പ് ഉഷാ എഫ് സിയെയും ബ്ലാക്ക് ആൻഡ് വൈറ്റിനേയും ഒരുപാട് കിരീടങ്ങളിലേക്ക് നയിച്ചിട്ടുള്ള മാനേജറാണ് സെയ്യിദ്.

സെവൻസിലെ വലിയ താരങ്ങളെയും ഇതിനകം റിയൽ എഫ് സി തെന്നല ടീമിൽ എത്തിച്ചു കഴിഞ്ഞു. മുൻ സൂപ്പർ സ്റ്റുഡിയോ താരമായിരുന്ന നാഷിദ്, ഫിഫാ മഞ്ചേരിയുടെ ഷാനവാസ്, കുട്ടൻ, സ്കൈ ബ്ലൂ എടപ്പാളിന്റെ അജ്മലുദ്ദീൻ, അൽ ശബാബ് തൃപ്പനച്ചിയുടെ മിർജാസ്, ഉഷാ എഫ്സിയുടെ താരങ്ങളായിരുന്ന റാഷിദ്, ടോണി, സിറാജുദ്ദീൻ, താസിഫ് എന്നിവർ, എ വൈ സി ഉച്ചാരക്കടവിമെ ജുനൈദ് എന്നിങ്ങനെ സൂപ്പർ താരങ്ങളാകും ഇത്തവണ റിയൽ എഫ് സി തെന്നലക്കായി അണിനിരക്കുക.

ഉസ്മാൻ അമ്മിക്കോടൻ ആണ് ക്ലബിന്റെ ഉടമ. ഇത്തവണ സെവൻസിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമായി മാറുക ആണ് ക്ലബിന്റെ ലക്ഷ്യം

Previous article“നോർത്ത് ഈസ്റ്റ് പൊരുതുന്നത് തുടരണം” – ഖാലിദ് ജമീൽ
Next articleദേശീയ വനിതാ ഫുട്ബോളിന് ആതിഥ്യം വഹിച്ച കേരള സർക്കാറിനെ പ്രശംസിച്ച് ഐ എം വിജയൻ