14 പന്തിൽ അർദ്ധ സെഞ്ചുറി, ചരിത്രമെഴുതി മേഘാലയ താരം

Photo: Hotstar
- Advertisement -

സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ 14 പന്തി അർദ്ധ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ച് മേഘാലയ താരം അഭയ് നെഗി. മിസോറാമിനെതിരെയുള്ള മത്സരത്തിലാണ് താരം 14 പന്തിൽ അർദ്ധ സെഞ്ചുറി നേടി സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറിക്ക് ഉടമയായത്.

താരത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ മേഘാലയ മിസോറാമിനെ 25 റൺസിന് തോൽപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ആറാമനായി ഇറങ്ങിയാണ് നെഗി അർദ്ധ സെഞ്ചുറി നേടിയത്. 6 സിക്സുകളും രണ്ട് ബൗണ്ടറികളും അടങ്ങിയതായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. നിലവിൽ റോബിൻ ഉത്തപ്പയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് താരം മറികടന്നത്. 14 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ രാഹുലിന്റെ വേഗതയേറിയ അർദ്ധ സെഞ്ചുറിയുടെ ഇന്ത്യൻ റെക്കോർഡിനൊപ്പമെത്താനും നെഗിക്കായി.

Advertisement