ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 15 മുതല്‍

- Advertisement -

തൃക്കരിപ്പൂര്‍ : കണ്ണൂർ കാസര്‍ഗോഡ് ജില്ലയിലെ 16 മികച്ച ടീമുകളെ ഉള്‍പ്പെടുത്തി മുസാഫിർ എഫ് സി രാമന്തളി ആഥിത്യമരുളുന്ന ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റ് മാര്‍ച്ച് 15ന് ആരംഭിക്കും. ഇളംബച്ചി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരിക്കും ടൂർണമെന്റ് നടക്കുക. 224 അബുദാബി സ്പോണ്‍സര്‍ ചെയ്യുന്ന പ്രൈസ് മണിക്കും, കണ്ണൂർ കാസര്‍ഗോഡ് ഫുട്ബോൾ ഫ്രന്‍ഡ്സ് വാട്സ് അപ്പ് ഗ്രൂപ് നല്‍ക്കുന്ന സ്ഥിരം ട്രോഫികള്‍ക്കും വേണ്ടിയുള്ള ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പ്രമുഖ സെവൻസ് ടീമുകളൊക്കെ പങ്കെടുക്കും.

16 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. മാർച്ച് 31നാകും ടൂർണമെന്റിന്റെ ഫൈനൽ നടക്കുക. എല്ലാ മത്സരവും രാത്രി 7.30നാകും നടക്കുക.

Advertisement