‘ഇതെന്റെ കരിയറിലെ ഏറ്റവും മോശം ആഴ്ച” – മോഡ്രിച്

- Advertisement -

ഈ കഴിഞ്ഞ ആഴ്ചയാണ് തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മോശം ആഴ്ചയെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലുകാ മോഡ്രിച്. ഇന്നലെ ട്വിറ്ററിലാണ് റയൽ മാഡ്രിഡിന്റെ ഫോമിലുള്ള തന്റെ നിരാശ മോഡ്രിച് അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയിൽ കളിച്ച മൂന്ന് മത്സരങ്ങളും റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തിൽ അയാക്സിനോട് തോറ്റ് ചാമ്പ്യൻസ്ലീഗിൽ നിന്നും പുറത്തു പോയിരുന്നു‌.

അതിനു മുമ്പ് രണ്ട് എൽക്ലാസികോയിലും ബാഴ്സലോണയോടും റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു. ഇതൊക്കെ കണക്കിൽ എടുത്താണ് ഈ ആഴ്ചയെ ഏറ്റവും മോശം ആഴ്ചയെന്ന് മോഡ്രിച് വിലയിരുത്തിയത്. ഇപ്പോൾ ഈ സീസണിൽ ഇനി ഒരു കിരീടവും നേടാൻ കഴിയില്ല എന്ന അവസ്ഥയിലാണ് റയൽ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ ഡെൽറേയിൽ നിന്നും ഈ ഒരാഴ്ചക്കുള്ളിൽ റയൽ പുറത്തായി. ഒപ്പം ലാലിഗയിൽ ഒരുപാട് പിറകിലാവുകയും ചെയ്തു.

എന്നാൽ എപ്പോഴും തിരികെ വഴിയുണ്ടെന്നും റയൽ മാഡ്രിഡ് തിരിച്ചുവരുമെന്നും ബാലൻ ഡിയീർ ജേതാവായാ മോഡ്രിച് പറഞ്ഞു.

Advertisement