മഴ, കുപ്പൂത്ത് അഖിലേന്ത്യാ സെവൻസ് മത്സരം മാറ്റി

- Advertisement -

മോശം കാലാവസ്ഥ കാരണം കുപ്പൂത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന സെവൻസ് മത്സരം ഉപേക്ഷിച്ചു. ഇന്ന് ഉഷ എഫ് സിയും എഫ് സി പെരിന്തൽമണ്ണയുമായുള്ള മത്സരമായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് പെയ്ത് ഇടിയോടു കൂടിയ മഴ കാരണം മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. നാളെ കുപ്പൂത്തിൽ നടക്കുന്ന മത്സരത്തിൽ സോക്കർ സ്പോർടിങ് ഷൊർണ്ണൂർ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement