മഴക്കാല ഫുട്ബോൾ, റിയൽ Z ചേനാടൻകുളമ്പിനും പോത്ത്പൂട്ട് മങ്കടയ്ക്കും ജയം

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് റിയൽ Z ചേനാടൻകുളമ്പ് പടുവിൽ സെവൻസ് മങ്കടയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റിയൽ Z ചേനാടൻകുളമ്പിന്റെ വിജയം. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിൽ ഓസ്കാർ കരിമ്പനകുണ്ട് ന്യൂസ്റ്റാർ വലമ്പൂരിനെ നേരിടും. നാളത്തോടെ ബൂട്ട്ലെസ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾ കഴിയും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് പോത്ത്പൂട്ട് വാട്സാപ്പ് ഗ്രൂപ്പ് മങ്കട വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റാസ്ക് മോങ്ങത്തെയാണ് പോത്ത്പൂട്ട് മങ്കട തോൽപ്പിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ സൂപ്പർ ബോയ്സ് ഓട്ടുമ്പാറ ഫ്രണ്ട്സ് കടന്നമണ്ണയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപി.എസ്.ജിയെ ഗോൾ മഴയിൽ മുക്കി ആഴ്‌സണൽ
Next articleപൊരുതി നിന്ന് കേരള ബ്ലാസ്റ്റേഴ്സ്, ജിറോണ ഒരു ഗോളിന് മുന്നിൽ