പൂങ്ങോട് സെവൻസിൽ അൽ മദീന സെമി ഫൈനലിൽ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശെരിക്ക് വിജയം. ഇന്ന് കെ എം ജി മാവൂർ കെ ആർ എസ് കോഴിക്കോടിനെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നീലപ്പട വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ അൽ മദീന ഇതേ ഗ്രൗണ്ടിൽ ജയ തൃശ്ശൂരിനെയും പരാജയപ്പെടുത്തിയിരുന്നു‌. ഈ ജയത്തോടെ മദീന സെമിയിൽ എത്തി.

അൽ മദീന, യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് എന്നിവരാണ് പൂങ്ങോട് സെമിയിൽ എത്തിയിരിക്കുന്നത്
നാളെ പൂങ്ങോട് സെവൻസിൽ മത്സരം ഇല്ല.