പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് സമനില. ഇന്ന് നടന്ന മത്സരത്തിൽ സോക്കർ ഷൊർണ്ണൂരും അൽ മിൻഹാലുമായിരുന്നു ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് അടിച്ചത്. മത്സരം മറ്റൊരു ദിവസം നടത്തി വിജയികളെ കണ്ടെത്താൻ ആണ് കമ്മിറ്റി തീരുമാനിച്ചത്. നാളെ പെരുവള്ളൂരിൽ അൽ മദീന ചെർപ്പുളശ്ശേരിയും റോയൽ ട്രാവൽസ് കോഴിക്കോടും ആണ് ഏറ്റുമുട്ടുക.