പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരിയുടെ പച്ചപ്പടയ്ക്ക് കിരീടം

- Advertisement -

ഫിഫാ മഞ്ചേരിക്ക് തങ്ങളുടെ ഈ സീസണിലെ ആദ്യ കിരീടം. പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് ഫിഫ കിരീടം നേടിയത്. ഇന്ന് നടന്ന ഫൈനലിൽ എ വൈ സി ഉച്ചാരക്കടവിനെ തകർത്തു കൊണ്ടായിരുന്നു ഫിഫയുടെ കിരീട നേട്ടം. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. നേരത്തെ ഒതുക്കുങ്ങൾ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ നഷ്ടമായ കിരീടം ഫിഫ ഇന്ന് ആധിപത്യത്തോടെ തന്നെ നേടി.

ഇന്നലെ നടന്ന സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് ഫിഫ മഞ്ചേരി ഫൈനലിലേക്ക് കടന്നത്‌. സെമിയിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരി വിജയിച്ചത്. എ വൈ സി ഉച്ചാരക്കടവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.

Advertisement