പാണ്ടിക്കാടിൽ അൽ ശബാബിന് ഗംഭീര ജയം

Newsroom

സീസണിൽ ആദ്യമായി അൽ മിൻഹാലും അൽ ശബാബും നേർക്കുനേർ വന്ന മത്സരത്തിൽ അൽ ശബാബിന് വിജയം. പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് അൽ മിൻഹാലിനെ എതിരില്ലാത്തമൂന്നു ഗോളുകൾക്കാണ് ശബാബ് പരാജയപ്പെടുത്തിയത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ അൽ ശബാബിന്റെ രണ്ടാം വിജയം മാത്രമാണിത്.

നാളെ പാണ്ടിക്കാട് സെവൻസിൽ ബെയ്സ് പെരുമ്പാവൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.