പാണ്ടിക്കാടിൽ അൽ മിൻഹാൽ വളാഞ്ചേരി അടുത്ത റൗണ്ടിലേക്ക്. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെയാണ് അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് അൽ മിൻഹാൽ വളാഞ്ചേരി വിജയിച്ചത്. ഇന്ന് പാണ്ടിക്കാട് ഗ്രൗണ്ടിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആരാധകനായ മാളിയേക്കൽ ഷഹീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് താരങ്ങള്ളും കാണികളും മത്സരത്തിന് മുമ്പ് മൗനം ആചരിച്ചു.