ബെഞ്ചമിന് ഇരട്ട ഗോൾ, ഏഴു ഗോൾ പോരാട്ടത്തിൽ സബാന് ജയം

എടപ്പാളിൽ നടന്ന ആവേശ പോരാട്ടത്തിൽ സ്മാക്ക് മീഡിയ സബാൻ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ചു. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് സബാൻ ജയം ഉറപ്പിച്ചത്. സബാൻ കോട്ടക്കലിനു വേണ്ടി ബെഞ്ചമിൻ ഇരട്ട ഗോളുകൾ നേടി. കെവിൻ, മമ്മദ് എന്നിവരാണ് ബാക്കി ഗോളുകൾ നേടിയത്.

 

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസ് സെമിയിലെ പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സമനിലയിൽ പിരിഞ്ഞു. 69 മിനുട്ടിനിടെ ആർക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫയെ മഞ്ചേരിയിൽ ചെന്ന് വിറപ്പിച്ച് എഫ് സി തിരുവനന്തപുരം

ശക്തരായ ഫിഫാ മഞ്ചേരിയെ വിറപ്പിച്ച് എഫ് സി തിരുവനന്തപുരം. മഞ്ചേരിയിൽ സ്വന്തം തട്ടകത്തിലാണ് ഫിഫയെ കുഞ്ഞന്മാരായ എഫ് സി തിരുവനന്തപുരം വിറപ്പിച്ചത്. സീസണിൽ ഇതുവരെ 9 മത്സരങ്ങൾ കളിച്ചിട്ട് ഒരു മത്സരം മാത്രം ജയിച്ച ടീമാണ് തിരുവനന്തപുരം. ആ ടീമാണ് മഞ്ചേരിയിൽ ചെന്ന് ഫിഫയെ സമനിലയിൽ പിടിച്ചത്.

തുടക്കത്തിൽ തന്നെ തിരുവനന്തപുരം ലീഡ് എടുക്കുക ആയിരുന്നു. തിരുവനന്തപുരത്തിന്റെ ഗോൾകീപ്പർ ആണ് ഇന്ന് കളിയിൽ ഉടനീളം തിളങ്ങി നിന്നത്. അവസാനം ബെർണാഡാണ് കളിയിൽ ഫിഫയുടെ രക്ഷയ്ക്കെത്തിയത്. 1-1 എന്ന നിലയിൽ 69 മിനുട്ട് അവസാനിച്ചപ്പോൾ കളി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിക്കുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുവ്വൂരിൽ റോയൽ ട്രാവൽസ് ഫൈനലിൽ

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് എഫ് സി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി ലീഗ് പോരാട്ടത്തിലും ജയിച്ചതോടെയാണ് റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെയാണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

തുവ്വൂരിൽ കഴിഞ്ഞ മത്സരത്തിൽ ഫിഫാ മഞ്ചേരിയേയും സെമിയിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചിരുന്നു. റോയൽ ട്രാവൽസ് എഫ് സിയുടെ സീസണിലെ മൂന്നാം ഫൈനലാണിത്. ചാവക്കാടും മമ്പാടിലും നേരത്തെ റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയിരുന്നു‌. ഇതിൽ ചാവക്കാടിൽ കിരീടം ഉയർത്തുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അൽ മദീനയെ പെനാൽട്ടിയിൽ വീഴ്ത്തി ജവഹർ മാവൂർ സെമിയിൽ

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ വീഴ്ത്തി കൊണ്ട് ജവഹർ മാവൂർ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ജവഹർ അൽ മദീനയെ തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിൽ ആസിഫിലൂടെ മാവൂർ ലീഡെടുത്തു. രണ്ടാം പകുതിയിൽ മദീന സമനില കണ്ടെത്തി കളി 1-1 എന്ന നിലയിൽ അവസാനിപ്പിച്ചു. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ മാവൂർ മികവ് തെളിയിക്കുക ആയിരുന്നു‌.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്ന എഫ് സി കൊണ്ടോട്ടിയെ തകർത്തു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് ഷൂട്ടേഴ്സ് കൊണ്ടോട്ടിയെ തോൽപ്പിച്ചത്‌. കഴിഞ്ഞ ദിവസം സമാന സ്കോറിന് ഷൂട്ടേഴ്സ് , എ എഫ് സി അമ്പലവയലിനേയും തോൽപ്പിച്ചിരുന്നു.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഉഷാ എഫ് സി തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഉഷ സീസണിൽ ആദ്യമായാണ് ലിൻഷയെ പരാജയപ്പെടുത്തുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുവ്വൂർ സെമിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

തുവ്വൂർ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്നലെ ഉദയ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിട്ട ഫിഫ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സെമി ഫൈനൽ ആദ്യ ലീഗ് മത്സരത്തിൽ റോയൽ ട്രാവൽസ് എഫ് സിയോട് ഫിഫാ മഞ്ചേരി പരാജയപ്പെട്ടിരുന്നു. സീസണിൽ ഇത് രണ്ടാം തവണയാണ് അൽ മിൻഹാൽ ഫിഫയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങുന്നത്.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഷൂട്ടേഴ്സ് പടന്ന സെമി ഫൈനലിലേക്ക് കടന്നു‌. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എ എഫ് സി അമ്പലവയലിനെ തോൽപ്പിച്ചാണ് ഷൂട്ടേഴ്സ് സെമി ഉറപ്പിച്ചത്‌. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജയം..

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ റോയൽ ട്രാവൽസ് എഫ് സിയും ജയിച്ചു. എ വൈ സി ഉച്ചാരക്കടവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് കൊണ്ടോട്ടിയിൽ വെച്ച് തോൽപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൽവേസിന്റെ ഹാട്രിക്കിൽ ലിൻഷയ്ക്ക് മിന്നും ജയം

ലിൻഷാ മെഡിക്കൽസ് അവരുടെ സീസണിലെ മികച്ച ഫോം തുടരുകയാണ്. ഇന്നലെ കൽപ്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചത്. ലിൻഷയ്ക്കായി വിദേശ താരം ആൽവെസ് ഹാട്രിക്ക് ഗോളുകൾ നേടി‌. സുബൈറു ആണ് ബാക്കിയുള്ള ഒരു ഗോൾ നേടിയത്‌…

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചിക്ക് ജയം. ഉഷാ എഫ് സിയെ ആണ് അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ശബാബിന്റെ ജയം. ശബാബിന്റെ സീസണിലെ മൂന്നാം ജയം മാത്രമാണിത്‌.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത ഒരു ഗോളിന് എഫ് സി ഗോവയെ തോൽപ്പിച്ചു‌.

ഇന്നലെ നടന്ന മറ്റു മത്സരങ്ങൾ;

ഇരിക്കൂർ; മദീന 2-0 ടോപ്പ് മോസ്റ്റ്.

എടക്കര; ജയ 2-5 കെ ആർ എസ്

കുന്നംകുളം; ശാസ്ത 0-5 ടൗൺ എഫ് സി തൃക്കരിപ്പൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അൽ മദീനയെ തോൽപ്പിച്ച് സബാൻ കോട്ടക്കൽ തളിപ്പറമ്പിൽ സെമിയിൽ

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ സെമി ഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ സെമിയിലേക്ക് കടന്നത്. എഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് സബാൻ ജയിച്ചത്. സീസണിൽ ഇത് മൂന്നാം തവണയാണ് മദീന സബാന് മുന്നിൽ മുട്ട് മടക്കുന്നത്.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്തിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മികച്ച ഫോമിലുള്ള ലക്കി സോക്കർ ആലുവയെ ആണ് അഭിലാഷ് തോൽപ്പിച്ചത്. എട്ടു തുടർജയങ്ങൾക്ക് ശേഷമാണ് ലക്കി സോക്കർ ആലുവ ഒരു പരാജയം വഴങ്ങുന്നത്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഓക്സിജൻ ജയ എഫ് സിയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്കൈ ബ്ലൂയെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഫിഫാ മഞ്ചേരി

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് തകർപ്പൻ ജയം. സ്കൈ ബ്ലൂ എടപ്പാളിനെ നേരിട്ട ഫിഫ മഞ്ചേരി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ജയിച്ചത്. സ്കൈ ബ്ലൂവിനോട് സീസൺ തുടക്കത്തിൽ കനത്ത പരാജയം ഫിഫ മഞ്ചേരി നേരിടേണ്ടി വന്നിരുന്ന്. ആ കടം ഇന്നലയോടെ തീർന്നു.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളിക്കാവിന് ഇന്നലെ ജയം. എഫ് സി പെരിന്തൽമണ്ണയെ ആണ് കെ എഫ് സി വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു കാളികാവിന്റെ ജയം.

ഇരിക്കൂറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടൗൺ എഫ് സി തൃക്കരിപ്പൂർ എവൈസി ഉച്ചാരക്കടവിനെ തോൽപ്പിച്ചു. എടക്കര അഖിലേന്ത്യാ സെവൻസിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെയും തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഞ്ചേരിയിൽ അൽ മദീനയ്ക്ക് ജയം

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടോട്ടിയെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ ജയം.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി സെമിയിലേക്ക് കടന്നു. സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിനെ തോല്പിച്ചാണ് അൽ മിൻഹാൽ സീസണിലെ ആദ്യ സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫാ മഞ്ചേരിയോട് കണക്കുതീർത്ത് ഉഷാ എഫ് സി

കഴിഞ്ഞ ദിവസം തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ കിട്ടിയതിന് ഇന്നലെ കുന്നംകുളത്ത് മറുപടി. അതെ ഫിഫാ മഞ്ചേരിയോടുള്ള പരാജയത്തിന് ഒരു ദിവസത്തിനകം ഉഷാ എഫ് സി കണക്കു പറഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരിയെ ഉഷാ എഫ് സി പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സമാന സ്കോറിനായിരുന്നു ഉഷാ എഫ് സി പരാജയം ഏറ്റുവാങ്ങിയതും.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ എഫ് സി തിരുവനന്തപുരത്തെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സോക്കർ ഷൊർണ്ണൂരിന്റെ വിജയം.

എടക്കര അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളിക്കാവ് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുവ്വൂരിൽ ഫിഫാ മഞ്ചേരി സെമിയിൽ

തകർപ്പൻ ജയത്തോടെ ഫിഫാ മഞ്ചേരി തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഉഷാ എഫ് സി തൃശ്ശൂരിനെയാണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ നാലാം ജയമാണിത്. അവസാന മൂന്നു മത്സറ്റങ്ങളിൽ നിന്നായി 11 ഗോളുകൾ ഫിഫാ മഞ്ചേരി അടിച്ചുകൂട്ടി.


മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് കെ ആർ എസ് കോഴിക്കോടിനെ റോയൽ ട്രാവൽസ് എഫ് സി പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ജയം. കഴിഞ്ഞ ദിവസം തുവ്വൂരിലും സമാനമായ സ്കോറിന് റോയൽ ട്രാവൽസ് , കെ ആർ എസ്സിനെ തോല്പ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കല്പകഞ്ചേരിയിൽ ശാസ്തയെ വീഴ്ത്തി ജവഹർ മാവൂർ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ തകർപ്പൻ ജയത്തോടെ ജവഹർ മാവൂർ വിജയവഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് ശാസ്താ മെഡിക്കൽസ് തൃശൂരിനെ നേരിട്ട ജവഹർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജയം സ്വന്തമാക്കിയത്. ചാവക്കാടിന്റെ മണ്ണിൽ ശാസ്തയുടെ കയ്യിൽ നിന്നേറ്റ പരാജയത്തിനുള്ള ജവഹറിന്റെ മറുപടി കൂടിയായി ഇന്നത്തെ ജയം.

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് ഇന്ന് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ ജയം. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

എടക്കര അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടൗൺ ടീമിന്റെ ജയം. ഇരിക്കൂറിൽ അഭിലാഷ് കുപ്പൂത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഫിറ്റ് വെൽ കോഴിക്കോടിനെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version