ഫിഫാ മഞ്ചേരിയോട് കണക്കുതീർത്ത് ഉഷാ എഫ് സി

കഴിഞ്ഞ ദിവസം തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ കിട്ടിയതിന് ഇന്നലെ കുന്നംകുളത്ത് മറുപടി. അതെ ഫിഫാ മഞ്ചേരിയോടുള്ള പരാജയത്തിന് ഒരു ദിവസത്തിനകം ഉഷാ എഫ് സി കണക്കു പറഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരിയെ ഉഷാ എഫ് സി പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സമാന സ്കോറിനായിരുന്നു ഉഷാ എഫ് സി പരാജയം ഏറ്റുവാങ്ങിയതും.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ എഫ് സി തിരുവനന്തപുരത്തെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സോക്കർ ഷൊർണ്ണൂരിന്റെ വിജയം.

എടക്കര അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളിക്കാവ് സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version