സെവൻസിൽ റെക്കോർഡ് ഗോൾമഴ, 12 ഗോളുകൾ, അൽ മിൻഹാൽ മാത്രം അടിച്ചത് 8 ഗോളുകൾ

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം ഗോൾ മഴയാണ് കണ്ടത്. സെവൻസിൽ അപൂർവ്വമായി നടക്കുന്ന ഗോൾ വേട്ട. ഉഷാ എഫ് സിയും ഉദയ അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിൽ നടന്ന പോരാട്ടമാണ് റെക്കോർഡിട്ടത്. 12 ഗോളുകളാണ് ഇന്നലെ മണ്ണാർക്കാടിന്റെ മണ്ണിൽ പിറന്നത്. അൽ മിൻഹാൽ വളാഞ്ചേരി മാത്രം അടിച്ചത് 8 ഗോളുകൾ.

നാലിനെതിരെ എട്ടു ഗോളുകൾക്ക് ഉഷാ എഫ് സിയെ അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തുക ആയിരുന്നു‌. സെവൻസിൽ അവസാന രണ്ടു സീസണുകളിൽ ആദ്യാമായാണ് ഇത്രയും ഗോളുകൾ ഒരു കളിയിൽ പിറക്കുന്നത്. 10 ഗോളുകൾ പിറന്ന മത്സരങ്ങളായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്കോറിംഗ് മത്സരം. പക്ഷെ 12 ഗോളുകൾ പിറന്നതോടെ ആ റെക്കോർഡ് പഴയ കഥയായി.

അൽ മിൻഹാലിനു വേണ്ടി ഇന്നലെ അലക്സി, മോറിഷ്, ഹിമ എന്ന് തുടങ്ങിയവരൊക്കെ ഇന്നലെ ഗോളുനായി തിളങ്ങി. തുടക്കിൽ 4-3 എന്നുവരെ ഉഷാ എഫ് സി മിൻഹാലിനൊപ്പം പൊരുതിനോക്കി. പിന്നീട് അൽ മിൻഹാലിനെ ഉഷയ്ക്ക് കിട്ടിയില്ല. ഉഷയ്ക്ക് വേണ്ടി നാസർ ഗോളുമായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുവ്വൂർ കീഴടക്കി റോയൽ ട്രാവൽസ് കോഴിക്കോട്

തുവ്വൂർ അഖിലേന്ത്യാ സെവൻസിന്റെ കലാശപോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു. എ വൈ സി ഉച്ചാരക്കടവിനെ തോൽപ്പിച്ചാണ് റോയൽസ് കിരീടം ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു റോയൽ ട്രാവൽസിന്റെ വിജയം.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ റോയൽ ട്രാവൽസ് തുവ്വൂരിൽ ലീഡെടുത്തു. പക്ഷെ ശക്തമായി തിരിച്ചുവന്ന എ വൈ സി ഉച്ചാരക്കടവ് ഹാഫ് ടൈമിനു മുന്നേ സമനില ഗോൾ പിടിച്ചു. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയായിരുന്നു. ഷൂട്ടൗട്ടിലെ അവസാന കിക്ക് എ വൈ സിക്ക് പിഴച്ചു.

റോയൽ ട്രാവൽസ് എഫ് സിയുടെ സീസണിലെ രണ്ടാം കിരീടമാണിത്. ചാവക്കാട് അഖിലേന്ത്യാ സെവൻസിലും റോയൽ ട്രാവൽസ് കിരീടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അൽ മദീനയ്ക്ക് കുന്നംകുളത്ത് ആദ്യ കിരീടം

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം. കുന്നംകുളം അഖിലേന്ത്യാ സെവൻസ് കിരീടം ഇന്ന് ഉഷാ എഫ് സി തൃശ്ശൂരിനെ കീഴടക്കി അൽ മദീന ചെർപ്പുള്ളശ്ശേരി സ്വന്തമാക്കി. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം.

നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ മത്സരത്തിൽ 5-4ന് മദീന ജയിക്കുക ആയിരുന്നു. മദീനയുടെ സീസണിലെ ആദ്യ കിരീടമാണിത്. സീസണിലെ രണ്ടാം ഫൈനലും. ആദ്യ ഫൈനലിൽ കൊപ്പത്ത് കിരീടം നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് അൽ മദീന.

എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊണ്ടോട്ടിയിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

സീസണിൽ മോശം തുടക്കം മറക്കാൻ പാകത്തിലുള്ള മുന്നേറ്റമാണ് മെഡിഗാഡ് അരീക്കോട് കൊണ്ടോട്ടിയിൽ നടത്തുന്നത്. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവിനെ തകർത്താണ് മെഡിഗാഡ് ഫൈനലിലേക്ക് കുതിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മെഡിഗാഡിന്റെ ജയം.

റോയൽ ട്രാവൽസ് കോഴിക്കോടാണ് മെഡിഗാഡിന് ഫൈനലിൽ കൊണ്ടോട്ടിയിൽ എതിരാളികൾ. കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫാ മഞ്ചേരിക്ക് അവസാനം മഞ്ചേരിയിൽ ജയം

അങ്ങനെ അവസാനം ഫിഫാ മഞ്ചേരിക്ക് സ്വന്തം മണ്ണിൽ ജയം. ഇന്നലെ എഫ് സി തിരുവനന്തപുരത്തെ രണ്ടാം തവണയും മഞ്ചേരിയിൽ നേരിട്ടപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി ജയിച്ചത്. ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. തുടർന്ന് കളി മാറ്റി വെക്കുകയായിരുന്നു.

എടക്കര അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് ജവഹർ മാവൂരിനെ ആവേശ മത്സരത്തിന് ഒടുവിൽ തോൽപ്പിച്ചു. അഞ്ച്‌ ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ശാസ്താ മെഡിക്കൽസ് ജയിച്ചത്.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ വീഴ്ത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഇന്നലെ അൽ മിൻഹാൽ വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കണക്ക് തീർത്ത് തളിപ്പറമ്പിൽ സ്മാക്ക് മീഡിയ സബാന് രണ്ടാം കിരീടം

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന്റെ ഇന്നത്തെ കിരീടനേട്ടത്തിന് ഇരട്ടി മധുരമാണ്. ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ലക്കി സോക്കർ ആലുവയ്ക്ക് മുന്നിൽ അടിയറവു പറയേണ്ടതിന്റെ കണക്ക് ചൂടാറും മുന്നേ ഇന്ന് സബാൻ തീർത്തു. തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിലായിരുന്നു സബാൻ ഇന്ന് ലക്കി സോക്കർ ആലുവയെ വീഴ്ത്തി കിരീടം ഉയർത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ ജയം. 27ആം മിനുട്ടിൽ കെല്വിനിലൂടെ സബാനാണ് ആദ്യം മുന്നിൽ എത്തിയത്‌. എന്നാൽ 43ആം മിനുട്ടിൽ സിറാജിന്റെ ഗോളിലൂടെ ലക്കി സോക്കർ ആലുവ സമനില പിടിച്ചു. കളി തീരാൻ ഏഴു മിനുട്ട് മാത്രം ശേഷിക്കേ ബെഞ്ചമിനാണ് സബാന് കിരീടം ഉറപ്പിച്ച വിജയ ഗോൾ നേടിയത്.

സബാന്റെ സീസണിലെ രണ്ടാം കിരീടമാണിത്. കൊപ്പം അഖിലേന്ത്യാ സെവൻസിലും സബാൻ കിരീടം നേടിയിരുന്നു. വിജയ ഗോളടക്കം ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സബാന്റെ ബെഞ്ചമിനാണ് ടൂർണമെന്റിലെ മികച്ച താരം‌. ലക്കി സോക്കർ ആലുവയുടെ കുഞ്ചു ആണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എടക്കരയിൽ സോക്കർ ഷൊർണ്ണൂരിന് മുന്നിൽ ഫ്രണ്ട്സ് മമ്പാട് വീണു

എടക്കര അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂരിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സോക്കർ ഷൊർണ്ണൂർ തോൽപ്പിച്ചത്‌. ഫ്രണ്ട്സ് മമ്പാടിനെ ഇതിനു മുമ്പ് ഈ സീസണിൽ കൊണ്ടോട്ടിയിൽ വെച്ച് നേരിട്ടപ്പോഴും ഷൊർണ്ണൂർ തോൽപ്പിച്ചിരുന്നു.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പടന്നയുടെ ശക്തികളായ ഷൂട്ടേഴ്സ് പടന്ന മുട്ടുകുത്തിച്ചു. രണ്ട് ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സിന്റെ ജയം. ഷൂട്ടേഴ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടൗൺ ടീം അരീക്കൊടിനെ വീഴ്ത്തി. ശാസ്താ മെഡിക്കൽസിനായി ബംബയും ലിയോയുമാണ് ഇന്ന് ലക്ഷ്യം കണ്ടത്‌. മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഫിറ്റ് വെൽ കോഴിക്കോട് പെനാൾട്ടി ഷൂട്ടൗട്ടിൽ അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കൊർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സീസണിലെ രണ്ടാം ഫൈനൽ. കുന്നംകുളം അഖിലേന്ത്യാ സെവൻസിലാണ് ഇന്നലെ അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനൽ ഉറപ്പിച്ചത്‌. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂരിനെയാണ് അൽ മദീന ചെർപ്പുള്ളശ്ശേരി തോൽപ്പിച്ചത്.

എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ വിജയം. ഇതിനു മുമ്പ് കൊപ്പം അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിൽ പ്രവേശിച്ചത്. അവിടെ കിരീടം ഉയർത്താൻ മദീനയ്ക്കായിരുന്നില്ല. സീസണിലെ ആദ്യ കിരീടം കുന്നംകുളം അഖിലേന്ത്യാ സെവൻസിൽ ഉയർത്താമെന്നാണ് മദീന പ്രതീക്ഷിക്കുന്നത്‌.

ഫിറ്റ് വെൽ കോഴിക്കോട്, സ്കൈ ബ്ലൂ എടപ്പാൾ, അഭിലാഷ് കുപ്പൂത്ത് എന്നീ ടീമുകളെയും ഫൈനലിലേക്കുള്ള വഴിയിൽ അൽ മദീന ചെർപ്പുള്ളശ്ശേരി പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫാ മഞ്ചേരിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി എ വൈ സി ഫൈനലിൽ

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി പുറത്ത്‌. ഇന്ന് നടന്ന സെമി ഫൈനൽ ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് എ വൈ സി ഉച്ചാരക്കടവാണ് ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ എവൈസി ഉച്ചാരക്കടവ് റോയൽ ട്രാവൽസ് എഫ് സിയെ നേരിടും.

ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ ജയം. നിശ്ചിത സമയത്ത് 2-2 എന്ന സമനിലയിൽ ആയിരുന്നു. ഫിഫാ മഞ്ചേരിക്കായി ഫ്രാൻസിസും ബെർണാഡുമാണ് ഗോൾ നേടിയത്. പക്ഷെ പെനാൾട്ടി ഷൂട്ടൗട്ടിൽ 2 കിക്കുകൾ ഫിഫാ മഞ്ചേരിക്ക് പിഴച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സബാൻ കോട്ടക്കലിന് സീസണിലെ മൂന്നാം ഫൈനൽ

സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് സീസണിലെ മൂന്നാം ഫൈനൽ. തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന സെമിയിൽ ഷൂട്ടേഴ്സ് പടന്നയെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ ഇന്നലെ വിജയിച്ചത്.


ബെഞ്ചമിൻ, കെൽവിൻ, മമ്മദ് എന്നിവരാണ് സബാനായി ഇന്നലെ ഗോളുമായി തിളങ്ങിയത്. സബാൻ കോട്ടക്കലിന് ഇത് മൂന്നാം ഫൈനലാണ്. നേരത്തെ കൊപ്പത്ത് കപ്പ് ഉയർത്തുകയും ചെയ്തിരുന്നു സബാൻ കോട്ടക്കൽ.

ലക്കി സോക്കർ ആലുവയാണ് സബാന്റെ ഫൈനലിലെ എതിരാളികൾ. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ തോൽപ്പിച്ചാണ് ലക്കി സോക്കർ ആലുവ തളിപ്പറമ്പിൽ ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊണ്ടോട്ടിയിലും റോയൽ ട്രാവൽസ് ഫൈനലിൽ

തുവ്വൂരിന് പിറകെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിലും റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചതോടെയാണ് കൊണ്ടോട്ടിയിലെ ഫൈനൽ റോയൽസ് ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

അഡബയോറാണ് റോയലിനായി ഗോൾ നേടിയത്. ഇത് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ നാലാം ഫൈനലാണ്. കഴിഞ്ഞ ദിവസം തുവ്വൂരിലും ജയത്തോടെ റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചിരുന്നു.

എ വൈ സി ഉച്ചാരക്കടവ്, സോക്കർ ഷൊർണ്ണൂർ, എഫ് സി തിരുവനന്തപുരം എന്നീ ടീമുകളെയും കൊണ്ടോട്ടിയിലെ ഫൈനലിലേക്കുള്ള വഴിയിൽ റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഞ്ചേരിയിൽ അൽ മദീനയെ സ്കൈ ബ്ലൂ എടപ്പാൾ വീഴ്ത്തി

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് തുടർച്ചയായ രണ്ടാം ദിവസവും പരാജയം. ഇന്നലെ മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാൾ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു സ്കൈ ബ്ലൂ എടപ്പാളിന്റെ ജയം. സീസണിൽ സ്കൈ ബ്ലൂവിനോട് ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോൾ മദീനയ്ക്കായിരുന്നു ജയം.


കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ എഫ് സി കാളികാവിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസിന്റെ ജയം. ഇന്ന് കൽപ്പകഞ്ചേരിയിൽ മത്സരമില്ല.

ഇന്നലെ മറ്റു മത്സര ഫലങ്ങൾ;

ഇരിക്കൂർ;

ഹണ്ടേഴ്സ് കൂത്തുപറമ്പ് 1-2 കെ ആർ എസ് കോഴിക്കോട്

എടപ്പാൾ;

ലക്കി സോക്കർ ആലുവ 3-1 ബേസ് പെരുമ്പാവൂർ

എടക്കര;

എ വൈ സി 4-2 ഉഷാ എഫ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version