ഒളവണ്ണ ഫൈനലിൽ ഇന്ന് ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെതിരെ

- Advertisement -

ഒളവണ്ണ സെവൻസിൽ ഇന്ന് കലാശ പോരാട്ടം നടക്കും. ജവഹർ മാവൂരും ഫിഫാ മഞ്ചേരിയും ആണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. സെമി ലീഗിലെ വിവാദമായ തീരുമാനത്തിലൂടെ ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. സെമി ലീഗിൽ ഒന്നാമത് എത്തിയായിരുന്നു ജവഹർ മാവൂർ ഫൈനലിൽ എത്തിയത്. മാവൂരിന്റെ ആദ്യ ഫൈനലാണിത്.

സെമി ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയ ജയം മാവൂരിനൊപ്പം ആയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാവൂർ സെമിയിൽ ഫിഫയ്ക്ക് എതിരെ വിജയിച്ചത്. ഫിഫയുടെ നാലാം ഫൈനലാണിത്. ഇന്നലെ തലശ്ശേരിയിൽ ഫൈനലിൽ കിരീടം വിട്ട ഫിഫ ഇന്ന് കിരീടം നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്.

Advertisement