നിലമ്പൂർ അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആയിരുന്നു കെ എഫ് സി കാളികാവ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കാളികാവിന്റെ വിജയം. കാളികാവിന്റെ സീസണിലെ നാലാം വിജയം മാത്രമാണിത്. ഇന്ന് നിലമ്പൂർ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടൗൺ ടീം അരീക്കോടിനെ നേരിടും.