ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്കാടിന് വമ്പൻ വിജയം വിജയം. ജയ തൃശ്ശൂരിനെ ആണ് ലിൻഷാ മണ്ണാർക്കാട് ഇന്ന് പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ ഏഴു ഗോളുകളാണ് പിറന്നത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. നാളെ മൊറയൂറിൽ ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനെ നേരിടും.