മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്നലെ എഫ് സി കാച്ചിനിക്കാട് വിജയിച്ചു. ടോസിലായിരുന്നു വിജയം. ടൗൺ ടീം മങ്കടയെ നേരിട്ടപ്പോൾ നിശ്ചിത സമയത്ത് 0-0 എന്ന നിലയിൽ മത്സരം അവസാനിച്ചു. തുടർന്ന് പെനാൾട്ടിയിലും വിജയികളെ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ടോസിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു. ഇന്ന് ബൂട്ട് ഇല്ലാത്ത
ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ എൻ കെ ഏർത്ത് മൂവേഴ്സ് കൂട്ടിൽ ടൗൺ ടീം തിരൂർക്കാടിനെ നേരിടും.
കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്നലെ സില്വർ ജൂബിലി ഇല്ലത്തും പടി ഫ്രണ്ട്സ് ചേരിയത്തെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫിനിക്സ് കടന്നമണ്ണ ന്യൂകാസ്റ്റിൽ വെട്ടത്തൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
