മഴക്കാല ഫുട്ബോൾ, ഗോൾഡ് സ്റ്റാർ ചേരിയം ക്വാർട്ടറിൽ

Newsroom

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ ഗോൾഡ് സ്റ്റാർ ചേരിയത്തിന് വിജയം. ഫിനിക്സ് അരിപ്രയെ ആണ് ചേരിയം തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുബ്നു വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്നലെ എം എൽ എസ് സി കൂരിയാട് കെ പി ഗ്രൂപ്പ് മൂർക്കനാടിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൂരിയാടിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial