മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ എൻ കെ ഏർത് മൂവേഴ്സ് കൂട്ടിൽ ടൗൺ ടീം തിരൂർക്കാടിനെയാണ് നേരിട്ടത്. എതിരില്ലാത്ത ഒരു ഗോളിനാണ് കൂട്ടിൽ ടീം വിജയിച്ചത്. നാളെ ബൂട്ട് ഇല്ലാത്ത
ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ റിയൽ Z ചേനാടൻ കുളമ്പ് എഫ് സി തൊവ്വായ പീച്ചാണി പറമ്പിനെ നേരിടും.
കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് ഫിനിക്സ് കടന്നമണ്ണ ന്യൂകാസിൽ വെട്ടത്തൂരിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം. നാളെ നടക്കുന്ന മത്സരത്തിൽ ഗോൾഡ് സ്റ്റാർ ചേരിയം ഈഗിൾസ് എഫ് സി വഴിപ്പാറയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
