മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ടൗൺ ടീം ചേരിയം ചാമ്പ്യന്മാരായി. ഇന്നലെ നടന്ന ഫൈനലിൽ പീച്ചാണിപറമ്പിനെ ആണ് ടൗൺ ടീം ചേരിയം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചേരിയത്തിന്റെ വിജയം.
സെമിയിൽ എഫ് സി കാച്ചിനിക്കാടിനെ ആയിരുന്നു ചേരിയം തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സെമിയിലെ വിജയം.
ടൂർണമെന്റിലെ മികച്ച താരമായി സൂപ്പർ ബീയ്സ് ഒട്ടുപാറയുടെ ജസീലിനെ തിരഞ്ഞെടുത്തു. എഫ് സി കാച്ചിനിക്കാടിന്റെ സലാഹു ടൂർണമെന്റിലെ മികച്ച ഡിഫൻഡറായി. ടൗൺ ടീം ചേരിയത്തിന്റെ നജീബ് മികച്ച ഗോൾ കീപ്പറുമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
