മാവൂരിൽ ജവഹർ മാവൂരിന് തകർപ്പൻ ജയം

മാവൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് തകർപ്പൻ ജയം. ഇന്നലെ സ്വന്തം തട്ടകത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട ജവഹർ മാവൂരിന് വൻ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അഭിലാഷിനെ ജവഹർ പരാജയപ്പെടുത്തിയത്. മികച്ച പോരാട്ടം കാഴ്ചവെച്ച അഭിലാഷ് ആദ്യ പകുതിയിൽ ജവഹറിനെ 2-2 എന്ന സ്കോറിന് തളച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മാവൂർ ബഹുദൂരം മുന്നിലേക്ക് പോയി.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഹണ്ടേഴ്സ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി. പെനാൽട്ടി ഷൂട്ടൗട്ടിലാണ് മദീന ജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ.

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ റോയൽ ട്രാവൽസ് എഫ് സി പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൗട്ടീഞ്ഞോ ഇന്ന് അരങ്ങേറും, യെറി മിനയും സ്ക്വാഡിൽ
Next articleവരുന്നു യുവേഫ നേഷൻസ് ലീഗ്