മണ്ണാർക്കാട് സെവൻസിന് ഇന്ന് കൊടി ഉയരും

Newsroom

സെവൻസിൽ ഇന്ന് എഴു മത്സരങ്ങൾ നടക്കും. ഒരു പുതിയ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിനാണ് ഇന്ന് തുടക്കമാകുന്നത്. മണ്ണാർക്കാടിലെ ആദ്യ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ എഫ് സി പെരിന്തൽമണ്ണയെ നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ പെരിന്തൽമണ്ണ ആ ഫോം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ്. ബെയ്സ് പെരുമ്പാവൂർ ആകട്ടെ ഇപ്പോൾ അത്ര നല്ല ഫോമിൽ അല്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

മണ്ണാർക്കാട്:

ബെയ്സ് പെരുമ്പാവൂർ vs എഫ് സി പെരിന്തൽമണ്ണ

വണ്ടൂർ:
ലിൻഷ മണ്ണാർക്കാട് vs ടൗൺ ടീം അരീക്കോട്

കോട്ടക്കൽ;
ജവഹർ മാവൂർ vs എഫ് സി തൃക്കരിപ്പൂർ

വലിയാലുക്കൽ:
ശാസ്ത തൃശ്ശൂർ vs റോയൽ ട്രാവൽസ് കോഴിക്കോട്

നീലേശ്വരം:
മത്സരമില്ല

മൊറയൂർ:

എഫ് സി കൊണ്ടോട്ടി vs ജയ തൃശ്ശൂർ

മങ്കട:
സൂപ്പർ സ്റ്റുഡിയോ vs ബി എഫ് സി പാണ്ടിക്കാട്

ഒളവണ്ണ:
ഉഷാ തൃശ്ശൂർ vs കെ എഫ് സി കാളികാവ്