മാനന്തവാടി സെവൻസിൽ കെ ആർ എസിനെ തോൽപ്പിച്ച് സ്കൈ ബ്ലൂ എടപ്പാൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാനന്തവാടി അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കെ ആർ എസ്‌ കോഴിക്കോടിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ തോല്പ്പിച്ചത്. തുടർച്ചയായ അഞ്ചു പരാജയങ്ങൾക്ക് ശേഷമാണ് സ്കൈ ബ്ലൂ എടപ്പാൾ ഒരു മത്സരം വിജയിക്കുന്നത്. ഇന്നലെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂ എടപ്പാൾ വിജയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ഇന്ന് മാനന്തവാടിയിൽ സ്കൈ ബ്ലൂ എടപ്പാൾ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.