ബ്രൂണോ വന്നിട്ടും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾക്ക് അവസാനമില്ല. പ്രീമിയർ ലീഗിൽ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിനോട് സമനിക വഴങ്ങേണ്ടി വന്നു ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്. തങ്ങളുടെ പുതിയ സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസ് കളത്തിൽ ഇറങ്ങിയെങ്കിലും അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ പോർച്ചുഗീസ് താരത്തിനായില്ല. ഗോൾ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

ഒരു നല്ല അവസരം സൃഷ്ടിക്കാൻ വരെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. റാഷ്ഫോർഡ് പരിക്കേറ്റ് പോയത് മുതൽ ഗോളടിക്കാൻ കഷ്ടപ്പെടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അരങ്ങേറ്റത്തിൽ ബ്രൂണോ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എങ്കിലും യുണൈറ്റഡ് അറ്റാക്ക് നിര വളരെ മോശമായതിനാൽ ബ്രൂണോയ്ക്കും തിളങ്ങാനായില്ല. മാർഷ്യൽ, ജെയിംസ് എന്നിവർ ദയനീയ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

Advertisement