മാനന്തവാടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെയാണ് ഫിഫാ മഞ്ചേരി തോല്പ്പിച്ചത്. ഇന്നലെ അൽ മദീനയെ തോല്പ്പിച്ച ഫിഫ ഇന്നും ഗംഭീര ഫോം തന്നെ തുടർന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫയുടെ ഇന്നത്തെ ജയം. ഫിഫയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ജവഹറിനെതിരെ ഈ സീസണിൽ ഫിഫ കളിച്ച മൂന്ന് മത്സരങ്ങളും ഫിഫ തന്നെയാണ് ജയിച്ചത്.
നാളെ മാനന്തവാടിയിൽ സ്കൈ ബ്ലൂ എടപ്പാൾ കെ ആർ എസ് കോഴിക്കോടിനെ നേരിടും.













