മാനന്തവാടി സെവൻസിൽ ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ

മാനന്തവാടി അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനം ആയി. ഇന്ന് സെമി ഫൈനലിൽ വൻ വിജയവുമായി ലിൻഷാ മണ്ണാർക്കാട് ഫൈനലിലേക്ക് കുതിച്ചു. ഇന്ന് സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് ലിൻഷ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

ഉഷാ തൃശ്ശൂർ ആകും ഫൈനലിൽ ലിൻഷയുടെ എതിരാളികൾ. മെഡിഗാർഡ് അരീക്കോടിനെ സെമിയിൽ വീഴ്ത്തിയാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. ഉഷാ തൃശ്ശൂരിന്റെയും സീസണിലെ ആദ്യ ഫൈനലാണിത്. ആദ്യ കിരീടമാകും ഇരുടീമുകളും ലക്ഷ്യമിടുന്നത്.