നിലമ്പൂരിൽ സെമിയിൽ അൽ മദീനയെ മെഡിഗാഡ് വീഴ്ത്തി

അൽ മദീനയ്ക്ക് നിലമ്പൂരിൽ കാലിടറുന്നു. നിലമ്പൂർ സെമിയിൽ മെഡിഗാഡ് അരീക്കോടിനെ നേരിട്ട അൽ മദീന ഇന്ന് പരാജയം നേരിട്ടു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണയാണ് അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിന് മുന്നിൽ തോൽക്കുന്നത്. നാളെ നിലമ്പൂർ സെവൻസിൽ ഫിഫാ മഞ്ചേരിയും എ വൈ സി ഉച്ചാരക്കടവും തമ്മിൽ ഏറ്റുമുട്ടും.