മമ്പാടിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വമ്പൻ ജയം

Newsroom

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വൻ വിജയം. ഇന്ന് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ജവഹർ മാവൂർ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ എതിരാളികൾ. അഞ്ചു ഗോളുകൾ ആണ് ജവഹറിന്റെ വലയിൽ റോയൽ ട്രാവൽസ് കോഴിക്കോട് കയറ്റിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിക്കുകയും ചെയ്തു. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിൽ ഇതുവരെയുള്ള ഏറ്റവും വലിയ ജയമാണിത്.

നാളെ മമ്പാടിൽ മത്സരമില്ല.