മമ്പാടിൽ ത്രില്ലർ, ഒടുവിൽ ജവഹർ മാവൂരിന് വിജയം

Newsroom

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്നത് ഒരി ത്രില്ലർ തന്നെ ആയിരുന്നു. ജവഹർ മാവൂരും ജിംഖാന തൃശ്ശൂരും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ പിറന്നത് ആറു ഗോളുകൾ. അടിയും തിരിച്ചടിയും കണ്ട പോരിൽ നിശ്ചിത സമയത്തിന് വിസിൽ വന്നപ്പോൾ ഇരു ടീമുകളും 3-3 എന്ന സ്കോറിൽ. പെനാൾട്ടി ഷൂടംട്ടൗട്ടിലും ഇരുവരും തുല്യർ തന്നെ. അവസാനം ടോസിന്റെ ഭാഗ്യം ജവഹർ മാവൂരിനൊപ്പം നിന്നു. ജവഹർ മാവൂരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

നാളെ മമ്പാടിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.