അൽ മദീന കൊപ്പം സെവൻസിൽ സെമി ഫൈനലിൽ

Newsroom

അൽ മദീന ചെർപ്പുളശ്ശേരി കൊപ്പം സെവൻസിൽ സെമിയിൽ. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന നിർണായക പോരിൽ ഫ്രണ്ട്സ് മമ്പാടിനെതിരെ ആയിരുന്നു അൽ മദീന ജയിച്ച് സെമി ഉറപ്പിച്ചത്. മമ്പാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മദീന തോൽപ്പിച്ചത്. വണ്ടൂരിൽ ഫിഫയോട് ഏറ്റ പരാജയത്തിൽ നിന്ന് മദീനയുടെ കരകയറൽ ആയി ഈ മത്സരം.

നാളെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോട് ഫിഫാ മഞ്ചേരിയെ നേരിടും.