വിജയം അൽ മദീന ചെർപ്പുളശ്ശേരി തുടരുന്നു

- Advertisement -

ഈ സീസൺ സെവൻസിലെ ഗംഭര ഫോം അൽ മദീന ചെർപ്പുളശ്ശേരി തുടരുന്നു‌‌. ഇന്ന് മറ്റൊരു തകർപ്പൻ പ്രകടനം കൂടെ നടത്തിയിരിക്കുകയാണ് അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന വിജയിച്ചത്. എഫ് സി കൊണ്ടോട്ടിയെ നേരിട്ട അൽ മദീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇതേ ഗ്രൗണ്ടിൽ ജിംഖാന തൃശ്ശൂരിനെയും അൽ മദീന തോൽപ്പിച്ചിരുന്നു.

നാളെ പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും

Advertisement