സ്കൈ ബ്ലൂ പുറത്ത്, വണ്ടൂരിൽ ഫിഫാ മഞ്ചേരി vs അൽ മദീന ഫൈനൽ

വണ്ടൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ തീരുമാനം ആയി. ഇന്ന് ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂ എടപ്പാളും തമ്മിൽ നടന്ന സെമി ലീഗ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. സെവൻസിലെ വൻ ശക്തികളായ അൽ മദീന ചെർപ്പുളശ്ശേരി ആകും ഫൈനലിൽ ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. സെമി ലീഗിൽ 7 പോയന്റുമായി ഫിഫാ മഞ്ചേരി നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു.

ഇന്ന് ജയിക്കാൻ കഴിയാത്തതോടെ സ്കൈ ബ്ലൂവിന് 4 പോയന്റ് മാത്രമായി. ഒരു മത്സരം ബാക്കിയുള്ള അൽ മദീനയ്ക്ക് ഇപ്പോൾ മൂന്ന് പോയന്റാണ് ഉള്ളത്. എന്നാൽ മദീനയ്ക്ക് ബാക്കിയുള്ള മത്സരം ഉഷാ തൃശ്ശൂരിനെതിരെയാണ്. രണ്ട് മത്സരങ്ങളും തോറ്റ് ഫൈനൽ പ്രതീക്ഷയില്ലാത്ത ഉഷാ തൃശ്ശൂർ സെമി ലീഗിലെ അവസാന മത്സരം കളിക്കെണ്ട എന്ന് തീരുമാനിച്ചതോടെ മദീന ഫൈനലിൽ എത്തുകയായിരുന്നു.

സീസണിൽ അൽ മദീനയുടെ ആദ്യ ഫൈനൽ ആണിത്. ജനുവരി 31നാകും ഫൈനൽ നടക്കുക. സെമി ലീഗിൽ ഫിഫയുമായി ഏറ്റുമുട്ടിയപ്പോൾ അൽ മദീന പരാജയപ്പെട്ടിരുന്നു.