അൽ മദീനയ്ക്ക് സീസണിലെ ആദ്യ ഫൈനൽ യോഗ്യത

- Advertisement -

അങ്ങനെ അൽ മദീന ചെർപ്പുളശ്ശേരി സീസണിൽ ആദ്യമായി ഒരു ഫൈനലിൽ എത്തി.
ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ആണ് ഇന്ന് മദീന ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ലക്കി സോക്കർ ആലുവയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മദീനയുടെ വിജയം.

നാളെ നടക്കുന്ന ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെയാണ് അൽ മദീന നേരിടുക. ഇന്നലെ സെമി ഫൈനലിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ ഇന്നലത്തെ വിജയം.

Advertisement