കുപ്പൂത്തിൽ അൽ മദീന ഉഷയെ തോൽപ്പിച്ചു

Newsroom

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ലയൺസ് പറമ്പിൽ പീടിക ഉഷാ തൃശ്ശൂരിനെയാണ് അൽ മദീന ചെർപ്പുളശ്ശേരി തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മദീനയുടെ വിജയം. മദീനയുടെ തുടർച്ചയായ രണ്ടാം വിജയമണിത്. ഉഷയ്ക്ക് ആണെങ്കിൽ മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ രണ്ടാം പരാജയവുമാണിത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി തൃക്കരിപ്പൂരിനെ നേരിടും.