ഫിഫാ മഞ്ചേരിയെ തകർത്ത് എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ ആദ്യ ഫൈനൽ ഉറപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് സീസണിലെ ആദ്യ ഫൈനലിൽ സബാൻ കോട്ടക്കൽ ഉണ്ടാകും. ഇന്ന് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് സബാൻ കോട്ടക്കൽ ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നടന്ന സെമി ലീഗിലെ മത്സരത്തിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചതാണ് സബാനെ ആദ്യ ഫൈനലിൽ എത്തിച്ചത്. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. സെമി ലീഗിലെ രണ്ട് മത്സരം കഴിഞ്ഞപ്പോൾ സബാൻ കോട്ടക്കലിന് 6 പോയന്റായി. അത് മതിയാകും സബാന് ഫൈനൽ ഉറപ്പാക്കാൻ. നേരത്തെ എ വൈ സി ഉച്ചാരക്കടവിനെയും സബാം തോൽപ്പിച്ചിരുന്നു

സബാന്റെ സെവൻസ് സീസണിലെ തുടർച്ചയായ ആറാം ജയം കൂടിയാണിത്. ഫിഫാ മഞ്ചേരിക്ക് ആകട്ടെ ഇത് വിജയമില്ലാത്ത തുടർച്ചയായ നാലാം മത്സരമാണ്. നാളെ എടത്തനാട്ടുകര സെവൻസിൽ മത്സരമില്ല.

സെമി ലീഗ് ഇപ്പോൾ:

Saban – 2played 2W 6point
Fifa – 2played 1D 1L 1point
Linsha – 1Played 1D 1point
AYC – 1Played 1L 0-point

ബാക്കിയുള്ള മത്സരങ്ങൾ

Linsha vs Saban
Linsha vs AYC
Fifa vs AYC